കല്പ്പറ്റ: ഗവ. മെഡിക്കല് കോളജ് മടക്കിമലയില് സ്ഥാപിക്കണമെന്ന പ്രമേയം മുനിസിപ്പല് കൗണ്സില് പാസാക്കുന്നതിന് ചെയര്മാന് പി. വിശ്വനാഥന് വയനാട് വികസന സമിതി നിവേദനം നല്കി.
സമിതി ചെയര്മാന് ബി. രാധാകൃഷ്ണപിള്ള, ജനറല് സെക്രട്ടറി പി.പി. ഷൈജല്, ഭാരവാഹികളായ ഷൈജല് കൈപ്പ, സി.പി. റഹീസ്, മാടായി ലത്തീഫ്, കെ.ടി. റഷീദ് എന്നിവര് മുനിസിപ്പല് ചെയര്മാനെ ചേംബറില് സന്ദര്ശിച്ചാണ് നിവേദനം നല്കിയത്.